Kerala News

ഉമ്മൻ ചാണ്ടിക്ക് താങ്ങായി സർക്കാർ. കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് പരാതി ഉള്ളപ്പോൾ പിണറായി വിജയൻറെ നിർദ്ദേശ പ്രകാരം ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിക്കും

Keralanewz.com

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിക്കും.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അറിയാനാണ് മന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ആശുപത്രിയിലെത്തുന്നത്.

ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ഇന്നലെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച്‌ സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

Facebook Comments Box