Sun. Apr 28th, 2024

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ എൽ ഡീ എഫ് സർക്കാർ നിയമ നിര്‍മ്മാണത്തിന്.

Keralanewz.com

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണത്തിന്.

ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജന്‍സികളെ നിയന്ത്രിക്കാനെന്ന പേരിലാണിത്.

നിയമ നിര്‍മ്മാണം പഠിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി പ്രൊഫ സജി ഗോപിനാഥ് അദ്ധ്യക്ഷനായും, വിദ്യാര്‍ത്ഥി കുടിയേറ്റത്തെക്കുറിച്ച്‌ പഠിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അദ്ധ്യക്ഷനായും രണ്ട് സമിതികള്‍ രൂപീകരിച്ചു. സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടും സമിതിയിലുണ്ട്. സാമ്ബത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാവുന്ന ‘മസ്തിഷ്ക ചോര്‍ച്ച’ തടയുകയാണ് ലക്ഷ്യം.

ചൈന, വിയറ്റ്നാം അടക്കം വിദേശ കുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലാണ് നിയമ നിര്‍മ്മാണം പരിഗണിക്കുന്നത്.

കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 3500 0കുട്ടികള്‍ വിദേശത്ത് പോവുന്നു. കോടിക്കണക്കിന് രൂപ ഫീസിനത്തില്‍ പുറത്തേക്കൊഴുകുന്നു. സ്ഥിരതാമസം, വര്‍ക്ക്പെര്‍മിറ്റ് എന്നിവ നല്‍കുന്ന രാജ്യങ്ങളിലേക്കാണ് കൂടുതല്‍ ഒഴുക്ക്.

കൂടാതെ കേരളത്തിലെ സർവകലാശാലകളിൽ പഠിക്കാൻ കുട്ടികൾ കുറയുന്നു എന്നതും മാത്രമല്ല , രാഷ്ട്രീയ പാർട്ടിക്കളിൽ പുതു തലമുറ പ്രവർത്തിക്കാൻ ഇല്ലാത്തതും രാഷ്ട്രീയ പാർട്ടികളെ വിഷമത്തിൽ ആക്കിയിരുന്നു . ഇത് കൂടാതെ കേരളത്തിലെ വിവിധ മത നേതാക്കളും , ബിഷപ്പ് മാരും ഈ കാര്യത്തിൽ സർക്കാർ ഇടപെടണം എന്ന നിലപാടിലാണ് . സിപിഎം, കൊണ്ഗ്രെസ്സ് , കേരളാ കോൺഗ്രെസ്സുകൾ , ആം ആദ്മി പാർട്ടി തുടങ്ങിയവർ ഈ വിഷയത്തിൽ ഒരേ നിലപാടാണ് . എന്നാൽ ബിജെപി ക്ക് ഈ കാര്യത്തിൽ അഭിപ്രായമില്ല .

എന്നാൽ എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപെട്ടു പോകാൻ ഉള്ള ശ്രമത്തിനു തുരങ്കം വെക്കാൻ ശ്രമിക്കുന്നത് നീതി കേടാണ് എന്നാണ് പ്രവാസി മലയാളി അസോസിയേഷൻ , ഓസ്‌ട്രേലിയൻ ചാപ്റ്റർ ഈ വിഷയത്തിൽ പ്രതികരിച്ചത് . ഒന്നുകിൽ കേരളത്തിൽ മെച്ചമായ വിദ്യാഭ്യാസവും , തൊഴിലവസസരവും , ശമ്പളവും നൽകി വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് പകരം രാഷ്ട്രീയ പാർട്ടിക്കൾക്ക് ആളെ കൂറ്റൻ വേണ്ടി ഉള്ള നിയമനിർമ്മാണം എതിർക്കപ്പെടണം എന്നിവർ അഭിപ്രായപ്പെടുന്നു .

Facebook Comments Box

By admin

Related Post