Sun. May 5th, 2024

പുതുപ്പള്ളി സീറ്റിനായി ചരടുവലിയുമായി കോൺഗ്രസ്സ് നേതാക്കൾ. ചാണ്ടി ഉമ്മൻ മത്സരിച്ചേക്കില്ല.

By admin Jul 22, 2023 #Omman Chandy #Puthupally
Keralanewz.com

പുതുപ്പള്ളി : ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി സീറ്റിൽ ബൈ ഇലക്ഷനിൽ, ആരെ സ്ഥാനാർത്ഥി അക്കണമെന്ന് അനൗദ്യോഗിക ചർച്ചകൾ നേതാക്കൾ ആരംഭിച്ചു.

എക്കാലവും കുടുംബ രാഷ്ട്രീയത്തിനെതിരെ പോരാടിയ നേതാക്കൾ ആയിരുന്നു ഉമ്മൻ ചാണ്ടിയും, എ കെ ആന്റണിയും. പിതാവിന്റെ പിൻഗാമി ആയി എം എൽ എ, എം പി ഒക്കെ അയി മക്കൾ വരുന്നതിനോട് ഉമ്മൻ ചാണ്ടിക്ക് താല്പര്യം ഇല്ലായിരുന്നു. കെ കരുണാകരൻ മുരളീധരനെ രാഷ്ട്രീയത്തിൽ കൊണ്ട് വന്നതിനെ ശ്കതമായി എതിർത്ത ആദർശ ധീരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അങ്ങനെയുള്ള നേതാവിന്റെ മനസ്സറിയാവുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ആരും മത്സരിക്കാൻ സാധ്യത ഇല്ല.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ആയ മുൻ എം എൽ എ കെസി ജോസെഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചു എന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം.

ചെറുപ്പകാരായ ഒരുപാട് നേതാക്കളും, സീനിയർ നേതാക്കളും കോട്ടയം ജില്ലയിൽ ധാരാളം ഉള്ളപ്പോൾ അവരിൽ ഒരാൾക്കു അവസരം നൽകണം എന്നാണ് പാർട്ടി അണികളുടെയും ആവശ്യം.

കെസി ജോസഫ്, മുൻ ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ്, ഫിൽസൺ തോമസ്, മുൻ പുതുപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിബു, യൂത്ത് കൊണ്ഗ്രെസ്സ് ജില്ലാ പ്രസിഡന്റ്‌ ചിഞ്ചു കുര്യൻ, മുൻ കെ എസ് യു പ്രസിഡന്റ്‌ കെ എം അഭിജിത്, എന്നിവരും ഐ ഗ്രൂപ്പിൽ നിന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവ് രാഹുൽ മാൻകൂട്ടം, മുൻ എം എൽ എ ജോസഫ് വാഴക്കൻ എന്നിവരും ലിസ്റ്റിൽ ഉണ്ട്.

എന്നാൽ ഐ ഗ്രൂപ്പിൽ നിന്നും ആർക്കും സീറ്റ്‌ ലഭിക്കാൻ സാധ്യത ഇല്ല. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ പിന്തുണ കെസി ജോസഫിനാണ്. കാരണം ഉമ്മൻ ചാണ്ടിക്ക് വേണ്ടി സകല ഗ്രൂപ്പ്‌ കളികൾക്കും കൂടെ നിന്നത് ജോസഫ് ആണ്. ഒരു തവണ കൂടി മത്സരിക്കാൻ അവസരം ലഭിക്കാൻ സാധ്യത ഉണ്ട്.

എന്തായാലും രാഹുൽ ഗാന്ധിയുടെയും കെ സുധാകരന്റെയും നേതൃത്തിൽ ചേരാൻ പോകുന്ന യോഗം ഉടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു സഹതാപം വോട്ടു ആക്കി മാറ്റാൻ ആണ് ശ്രമിക്കുന്നത്.

Facebook Comments Box

By admin

Related Post