Kerala News

കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ തമ്മിലടി

Keralanewz.com

കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പരിക്കേറ്റ നേതാക്കള്‍ക്കെതിരെയും കേസെടുത്തു.

ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍, രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ശരവണന്‍ കേസെടുത്തതോടെ ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു.കുട്ടനാട്ടിലേത് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമെന്ന് എഫ്‌ഐആര്‍; ആക്രമിച്ചത് ലഹരി മാഫിയയെന്ന് ജില്ലാ സെക്രട്ടറി

അതേസമയം ആക്രമണത്തിന് ഇരയായവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് കുട്ടനാട്ടിലെ ഔദ്യോഗിക വിഭാഗം. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വിഭാഗീയത രൂക്ഷമായ രാമങ്കരിയില്‍ ഇന്നലെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായി കുട്ടനാട്ടില്‍ വിഭാഗീയത രൂക്ഷമാണ്. അടുത്തിടെ വിഭാഗീയതയെ തുടര്‍ന്ന് 300ഓളം പേര്‍ പാര്‍ട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുള്‍പ്പെടെ നല്‍കിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിച്ചത്.

വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. പരിക്കേറ്റ അഞ്ചില്‍ രണ്ട് പേരുടെ പരിക്ക് സാരമാണ്. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുടെ തലയ്ക്കാണ് പരിക്കേറ്റത്.വാഹനങ്ങളില്‍ കമ്ബിവടികളുമായെത്തി ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവര്‍ തമ്മില്‍ പ്രദേശത്ത് ഏറെക്കാലമായി തര്‍ക്കം രൂക്ഷമായി തുടരുകയാണ്. തര്‍ക്കം രാമങ്കരിയില്‍ നിന്നും മറ്റ് ലോക്കല്‍ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. ഇന്നലെയും തര്‍ക്കം ഉണ്ടായതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

നേരത്തെ, വിഭാഗീയത പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ കുട്ടനാട്ടിലെത്തുകയും ലോക്കല്‍ കമ്മിറ്റികളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രധാന നേതാക്കളെത്തി ബ്രാഞ്ച് തലത്തിലും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അത് പൂര്‍ണമായും ഫലംകണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷം.

Facebook Comments Box