Fri. Apr 19th, 2024

പത്ത് വര്‍ഷത്തെ പ്രണയം, വിവാഹം, ഒടുവില്‍ വിവാഹമോചനം- സഞ്ജയ് -സുപര്‍ണ വിവാഹജീവിതത്തില്‍ സംഭവിച്ചത്

By admin Dec 11, 2021 #news
Keralanewz.com

വൈശാലിയായി മലയാളികളുടെ മനസിനെ കീഴ്‌പ്പെടുത്തിയ നടിയാണ് സുപര്‍ണ ആനന്ദ്. വെണ്ണക്കല്‍ ശില്‍പം പോലെ അതിസുന്ദരിയായ സുപര്‍ണ വൈശാലിയായും നിഷ്‌കളങ്കതയുടെ രൂപമായ ഋഷ്യശൃംഗനായി സഞ്ജയും എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു പ്രണയകാവ്യമായാണ് വൈശാലി അനുഭവപ്പെട്ടത്. ഭരതന്‍ എന്ന ക്ലാസ്സിക് സംവിധായകന്‍ എംടിയുടെ രചനയില്‍ ഒരുക്കിയ വൈശാലിയും പി പത്മരാജന്‍ എന്ന സൂപ്പര്‍ സംവിധായകന്‍ എഴുതി സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വ്വനും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ പെട്ട സിനിമകളാണ്. ഈ രണ്ടു ചിത്രങ്ങളിലും നായകയായെത്തിയതാകട്ടെ സുപര്‍ണ ആനന്ദ് എന്ന നടിയും. 1988ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലൂടെ ഋഷ്യശൃംഗനും വൈശാലിയും മലയാളികളുടെ ഉള്ളില്‍ കടന്നു കൂടി. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ എല്ലാം അക്കാലത്ത് സൂപ്പര്‍ഹിറ്റ് ആയിരുന്നു.വൈശാലി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരില്‍ കാണുന്നത്

ഷൂട്ടിംഗ് സമയത്തുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.വൈശാലിയില്‍ അഭിനയിക്കാനായി എത്തുമ്പോാള്‍ സുപര്‍ണയ്ക്ക് 16 വയസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. സഞ്ജയ് മിത്രയ്ക്ക് ആകട്ടെ പ്രായം 22. ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് സീനാണ് ആദ്യം എടുത്തത്. ഈ സീനിനെ കുറിച്ച് ഇരുവര്‍ക്കും പേടിയായിരുന്നു. ചുംബന സീന്‍ ശരിയാകാന്‍ ഏതാണ്ട് അഞ്ച് ടേക്ക് എടുത്തു എന്നാണ് പിന്നീട് സുപര്‍ണയും സഞ്ജയ് മിത്രയും പറഞ്ഞിട്ടുള്ളത്.
പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍, 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം രണ്ട് പേരും വേറെ വിവാഹം കഴിച്ചു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു.സുപര്‍ണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും സുപര്‍ണയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.വിവാഹമോചിതരായി എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ് മിത്രയുടെ കുട്ടികളുടെ അമ്മയാണ് താനെന്നും വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുക ആണെന്നും സുപര്‍ണ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്ന

Facebook Comments Box

By admin

Related Post