അരാഷ്ട്രീയവാദം ക്യാമ്പസിൻ്റെ ചൈതന്യത്തെ തകർക്കുന്നു ; ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

Keralanewz.com

കോട്ടയം: ക്യാമ്പസുകളിൽ രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും വിദ്യാർത്ഥികളുടെ സർഗ്ഗചേതനയേ പരിപോഷിപ്പിക്കുന്ന സാംസ്കാരിക വേദികളും ഇല്ലന്നായാൽ ക്രിമിനൽ സ്വഭാവവും അസഹിഷ്ണതയും സാമൂഹിക സൗഹാർദ്ദത്തെ തകർക്കുക മൗലികവാദങ്ങളും വിഭാഗിയ ചിന്തകളും പുതിയ തലമുറയിൽ വേരുറപ്പിക്കും. അത് രാഷ്ട്രത്തിൻ്റെ ബഹുസ്വരതയേയും ഫെഡറൽ സ്വാഭാവത്തെയും തകർക്കാനുള്ള വേദി ഒരുക്കും

കെ.എസ്.സി (എം) സംസ്ഥാന മെമ്പർഷിപ്പ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു. അദ്ദേഹം  കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻറ് റ്റോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ്ജ്കുട്ടി ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി.പാർട്ടി ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം, കെ.എസ്.സി (എം) സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലിൽ, അമൽ ചാമക്കാല, ഡിമ്പിൾ സ്കറിയ, ബ്രൈറ്റ് വട്ടനിരപ്പേൽ, ടോം മനയ്ക്കൽ, മാത്യു ഫ്രാൻസിസ്, ജെയസൺ ജോസഫ്, ജിൻ്റോ ജോസഫ്, ഡൈനോ ഡെന്നീസ്, കരുൺ സഖറിയാ, ജോ തോമസ്, ആകാശ് ഇടത്തിപറമ്പിൽ, ജിനു പൗലോസ്, അഖിലേഷ് ആർ.ജി, ജോബിൻ നാലാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box