Kerala News

യുകെ മലയാളി ബിനോയിയുടെ ‘ഓർമ്മകളിലെ മാണി സാർ’ എന്ന കവിത ശ്രീ ജോസ് കെ മാണി എംപി പ്രകാശനം ചെയ്തൂ

Keralanewz.com

ലണ്ടൻ: യുകെ മലയാളി രചിച്ച ‘ഓർമ്മകളിലെ മാണിസാർ’ പ്രകാശനം ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ് (എം ) യുകെ നാഷണൽ കമ്മിറ്റി അംഗവും, യുകെയിലെ സ്‌കന്ത്രോപിൽ താമസിക്കുന്ന യുവ എൻജിനിയർ ബിനോയ് കുന്നക്കാട്ട്, ഉള്ളനാട്, ഭരണങ്ങാനം രചിച്ച മാണി സാറിനെക്കുറിച്ചുള്ള
കവിതയാണ് കേരളാ കോൺഗ്രസ് ( എം) ചെയർമാൻ ശ്രീ ജോസ് കെ മാണി എംപി ആദ്യ പകർപ്പ് സ്വീകരിച്ചു കൊണ്ടു പ്രകാശനം ചെയ്തതു

മാണി സാറിന്റെ സ്മരണകളുണർത്തുന്ന പാലാ കരിങ്ങോഴക്കൽ വീട്ടിൽ വച്ചു പ്രവാസി കേരളാ കോൺഗ്രസ് (എം) യുകെ സെക്രട്ടറിയും കെ സ് സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജിജോ അരയത്ത് ആദ്യ പകർപ്പ് ബഹുമാനപ്പെട്ട പാർട്ടി ചെയർമാനു സമ്മാനിച്ചു

കർമ്മഭൂമിയിൽ ധീരനായ് നയിച്ചവൻ
കർഷക മനസ്സിൽ ചിത്രമായി പതിഞ്ഞവൻ
ശുഭ്ര വസ്ത്രധാരിയായി മുന്നിൽ ചരിച്ചവൻ
സൂര്യതേജസ്സായി കടന്നു പോയവൻ….. എന്ന് തുടങ്ങുന്ന കവിത മാണി സാറിന്റെ ഓർമ്മകൾ എന്നും നിലനിറുത്തുന്നതായിരിക്കുമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു

Facebook Comments Box