Tue. Apr 30th, 2024

നാലര വയസുകാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കി; അമ്മയുടെ കാമുകന്‍ കുറ്റക്കാരന്‍;ശിക്ഷ ഇന്ന് വിധിക്കും

By admin May 11, 2022 #news
Keralanewz.com

തൊടുപുഴ: നാലര വയസുകാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്ന കേസില്‍ അമ്മയുടെ കാമുകന്‍ കുറ്റക്കാരനെന്ന് കോടതി.തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസില്‍ വീട്ടില്‍ അരുണ്‍ ആനന്ദ്‌ (36) ആണ് കുറ്റക്കാരനെന്നു തൊടുപുഴ പോക്‌സോ കോടതി കണ്ടെത്തിയത്.ശിക്ഷ ഇന്ന് വിധിക്കും.2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു കേസിനാസ്‌പദമായ സംഭവം.കുട്ടിയുടെ പിതാവിന്റെ മരണശേഷം മാതാവ്‌ പ്രതിയോടൊപ്പം താമസിച്ചു വരികയായിരുന്നു.

ഇരയായ കുട്ടിയുടെ മൂത്ത സഹോദരനായ ഏഴു വയസുകാരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ്‌ നിലവില്‍ അരുണ്‍ ആനന്ദ്‌. മൂത്ത സഹോദരന്‍ ആശുപത്രിയിലായ സംഭവത്തില്‍ പോലീസ്‌ നടത്തിയ അനേ്വഷണത്തിലാണ്‌ കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായതായി കണ്ടെത്തിയത്‌.തുടര്‍ന്ന്‌ പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം പ്രത്യേകം കേസെടുക്കുകയായിരുന്നു

Facebook Comments Box

By admin

Related Post