Wed. May 8th, 2024

ദേശീയ അവാർഡ് കേരള ബാങ്കിന് ലഭിച്ച അംഗീകാരം മന്ത്രി വി എൻ വാസവൻ

By admin May 11, 2022 #news
Keralanewz.com

2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്കിൻ്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ബാങ്കിന് ലഭിച്ച ദേശീയ അവാർഡ് എന്ന് മന്ത്രി. ശ്രീ .വി എൻ.വാസവൻ.    സഹകരണ വകുപ്പ് മന്ത്രിയായി അധികാരം ഏറ്റതിൻ്റെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ  സഹകരണമേഖലയുടെ പ്രത്യേകിച്ച് കേരള ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ശ്രീ.വി .എൻ .വാസവൻ

.         സഹകരണ മേഖലയുടെ അപെക്സ് ഫെഡറേഷനായ  നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏർപ്പെടുത്തിയ ദേശീയ അവാർഡ് കേരള ബാങ്കിന് ലഭിച്ചതിൻ്റെ ഭാഗമായി ജീവനക്കാരെ അഭിനന്ദനം അറിയിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിരഞ്ഞെടുത്ത ഭരണസമിതിയുടെ മേൽനോട്ടത്തിലുള്ള വിജയകരമായ പ്രവർത്തനം, ബാങ്കിങ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം തുടങ്ങി വിവിധ മേഖലയിലെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിലാണ് മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ അവാർഡ് കേരളബാങ്കിന് ലഭിച്ചത്. 

    കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും ഉൾപ്പെടുത്തി 2021 ഡിസംബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടത്തിയ ‘Be the number one’ ക്യാമ്പയിൻ്റെ നാലുമാസത്തെ പ്രവർത്തനത്തിലൂടെ ബിസിനസ് വളർച്ചയിൽ 3205.78 കോടിയുടെ നേട്ടമുണ്ടാക്കാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ക്യാമ്പയിൻ കാലയളവിൽ നിക്ഷേപത്തിൽ 1918.49 കോടിയുടെയും CASA നിക്ഷേപത്തിൽ 2781.30 കോടിയുടെയും വായ്പാ വിതരണത്തിൽ 1287.29 കോടിയുടെയും വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞു. 27.93 ശതമാനം ആയിരുന്ന നിഷ്ക്രിയ ആസ്തി 12.79 ശതമാനമായി കുറക്കുന്നതിനും ക്യാമ്പയിൻ കാലത്തെ പ്രവർത്തനം സഹായിച്ചു. RBI നിഷ്കർഷിക്കുന്ന 7 ശതമാനത്തിൽ താഴെ നിഷ്ക്രിയ ആസ്തിയിലേക്ക്   2022-23 സാമ്പത്തിക വർഷത്തിൽ കേരള ബാങ്കിനെ എത്തിക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നതായും അദ്ദേഹം അറിയിച്ചു.രോഗികളും നിരാലംബരും തിരിച്ചടവിന് കഴിയാത്തവരുമായ മുപ്പതിലധികം കുടിശ്ശികക്കാരുടെ വായ്പ കേരള ബാങ്ക് ജീവനക്കാരും ഭരണ സമിതിയും മുൻ കൈ എടുത്ത് ബാധ്യത തീർത്ത് പ്രമാണം തിരിച്ചു നൽകിയതും പ്രശംസനീയമാണെന്ന് മന്ത്രി വ്യക്തമാക്കി

.     കേരള ബാങ്കിൽ നിലവിലുള്ള ഒഴിവുകളിലേക്കും, പുതിയതായി സൃഷ്ടിച്ച തസ്തികകളിലേക്കുമുള്ള നിയമനം വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.കേരള ബാങ്കിലെ 5000 ലധികം ജീവനക്കാരെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ട മുറിയ്ക്കൽ , ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.പി.എസ്.രാജൻ എന്നിവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post