Sat. Apr 20th, 2024

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ അടിച്ചുമാറ്റിയ എസ് ഐക്ക് സസ്‌പെന്‍ഷന്‍

By admin Oct 10, 2021 #news
Keralanewz.com

മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ ഇയാള്‍ ചാത്തന്നൂര്‍ എസ് ഐയാണ്. മോഷ്ടിച്ച ഫോണില്‍ ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 18 ന് കണിയാപുരം റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്റെ ഫോണ്‍ കാണാതെ പോയിരുന്നു. മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇ എം ഐ ഇ നമ്പര്‍ പ്രകാരം സൈബര്‍ സെല്‍ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂര്‍ എസ്.ഐ യുടെ ഒഫിഷ്യല്‍ സിം ഇട്ട് ഈ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്

Facebook Comments Box

By admin

Related Post

You Missed