Tue. Apr 23rd, 2024

കൊള്ള തുടരുന്നു; ഇന്ന് കൂട്ടിയത് പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും

By admin Oct 11, 2021 #fuel price hike
Keralanewz.com

ന്യൂഡല്‍ഹി | ഇന്ധന വില നിയന്ത്രണാതീതമായി കുതിക്കുന്നു. കഴിഞ്ഞ 18 ദിവസം തുടര്‍ച്ചയായി എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചിട്ടും ഒന്നു ഇടപെടാന്‍ പോലും രാജ്യം ഭരിക്കുന്നത് തയ്യാറാകുന്നില്ല. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ലിറ്ററിന് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു.

തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും കഴിഞ്ഞ ദിവസം ഡീസലിന് നൂറു രൂപ കടന്നിരുന്നു. മൂന്നാഴ്ചക്കിടെ ഒരു ലിറ്റര്‍ ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ് വര്‍ധിച്ചത്. 2020 മാര്‍ച്ചിന് ശേഷം ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 33 രൂപ വീതം വര്‍ധിച്ചു.

കൊള്ള തുടരുന്നു; ഇന്ന് കൂട്ടിയത് പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും

Facebook Comments Box

By admin

Related Post