Thu. Mar 28th, 2024

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; ഒക്ടോബറില്‍ ഡീസലിന് കൂടിയത് ഒന്‍പത് രൂപ

By admin Oct 28, 2021 #fuel price hike
Keralanewz.com

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40.

ഇന്ധനവില വര്‍ദ്ധന വലിയ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്ബര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടിസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണം.വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം. തുടര്‍ന്നുള്ള ചാര്‍ജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

Facebook Comments Box

By admin

Related Post