Fri. May 3rd, 2024

100 കടന്ന് ഡീസല്‍ വില ; ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

By admin Oct 10, 2021 #fuel price hike
Keralanewz.com

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ രാജ്യത്ത്​ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന്​ 38 പൈസയും പെട്രോളിന്​ 32 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. പെട്രോളിന്​ പിന്നാലെ കേരളത്തില്‍ ഡീസലിനും 100 രൂപ കടന്നു.

പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100.11 രൂപയായി വര്‍ധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയില്‍ ഡീസല്‍ വില 100.08 രൂപയായി. തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ ഡീസലിന്​ 99.85 രൂപയും കൊച്ചിയില്‍ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​ വില.

പെട്രോളിന്​ തിരുവനന്തപുരത്ത്​ 106.40 രൂപയും കൊച്ചി -104.42, കോഴിക്കോട്​-104.64 എന്നിങ്ങനെയാണ്​ വില.

Facebook Comments Box

By admin

Related Post