Thu. Apr 25th, 2024

തൃക്കാക്കര തെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും

By admin May 12, 2022 #news
Keralanewz.com

തൃക്കാക്കരയിലെ എൽ.ഡി.എഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. എൽഡിഎഫ് കൺവെൻഷൻ മുഖ്യമന്ത്രിയാണ് ഉദ്ഘ്ടാനം ചെയ്യുന്നത്. കോൺഗ്രസുമായി ഇടഞ്ഞ കെ വി തോമസും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്ക് എടുക്കുകയും ചെയ്യും

രണ്ടാം പിണറായി സർക്കാരിന് നിർണായകമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങങ്ങൾക്ക് മറുപടി നൽകാൻ എൽ.ഡി.എഫിന് വിജയം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അമേരിക്കയിൽ ആയിരുന്നുവെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള വിഷയങ്ങളിൽ നേതാക്കളുമായി മുഖ്യമന്ത്രി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. ഇന്ന് നേരിട്ട് തൃക്കാക്കരിയിൽ എത്തുന്ന മുഖ്യമന്ത്രി പാലാരിവട്ടത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്ക് എടുക്കും

Facebook Comments Box

By admin

Related Post