Fri. Apr 26th, 2024

കോട്ടയം അയർക്കുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

By admin May 12, 2022 #news
Keralanewz.com

അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അയർക്കുന്നത്ത് എത്തിയിട്ടുണ്ട്. അൽപ സമയം മുൻപാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്തംഗത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു

ഇതേ തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തേയ്ക്ക് എടുക്കു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ലെന്ന് അയർക്കുന്നം എസ്.ഐ പറഞ്ഞു

മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ഭാര്യയുടെ മൃതദേഹം കട്ടിലിന് അടിയിൽ വെട്ടേറ്റ നിലയിലാണ്. ഭർത്താവ് തൂങ്ങി നിൽക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post