Mon. Apr 29th, 2024

ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം ; ജോസ് കെ മാണി എം. പി

By admin May 12, 2022 #news
Keralanewz.com

കുറുമണ്ണ് : ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജോസ് കെ മാണി എം. പി പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർരാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽനിർമ്മിച്ചചെക്ക് ഡാമിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

ജലജീവൻ മിഷൻ പദ്ധതിയിലൂടെ അടുത്ത രണ്ടു വർഷത്തിനുള്ളിൽസംസ്ഥാനത്തെ മുഴുവൻ വീടുകളിലുംകുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽയോഗത്തിൽ അധ്യക്ഷത വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു പഞ്ചായത്ത് മെമ്പർമാരായ സെൻസി  പുതുപ്പറമ്പിൽ , വി.ജി.സോമൻ , ജയ്സൺ പുത്തൻ കണ്ടം, മെർളി റൂബി ജയ്സൺ , ബിന്ദു ജേക്കബ് ,ജിജി തമ്പി , ജയ്സി സണ്ണി , ജോയി വടശ്ശേരി, ആനന്ദ് ചെറുവള്ളി, ലിൻസ് ജോസഫ് , ജോയ്മഞ്ഞക്കുന്നേൽ, ബെന്നി ഈരൂരിക്കൽ, മാണി തൊട്ടിയിൽ, ഇ.വി. ശാർങ്ങ്ധരൻ ,  മനോഹരൻ വി.കെ. തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post