Thu. May 2nd, 2024

സി​പി​ഐഎ​മ്മി​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​രം, യു​ഡി​എ​ഫ് മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു; ജോ​സ് കെ. ​മാ​ണി

By admin Jul 6, 2021 #news
Keralanewz.com

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമെന്ന് കേരളാകോണ്‍ഗ്രസ് എം വിഭാഗം തലവന്‍ ജോസ് കെ മാണി. യു.ഡി.എഫ് നേതാക്കള്‍ വിഷയം മുതലെടുക്കുകയാണെന്നും കെ.എം.മാണി അഴിമതിക്കാരനാണെന്നുമുളള സുപ്രീംകോടതി യിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

നിയമസഭയിലെ കയ്യാങ്കളിക്കേസ് പരിഗണിക്കവെ സുപ്രീംകോടതിയില്‍ കെ.എം. മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറി പറഞ്ഞു. വിജയരാഘവന്റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി സ്റ്റിയറിംഗ് കമ്മിറ്റിയെ അറിയിച്ചു.

കെ.എം മാണിയോട് അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും കോടതിയില്‍ നടന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വ്യക്തമാക്കി. ബാര്‍ കോഴയിലെ അന്വേഷണത്തില്‍ കെ.എം മാണിക്ക് വ്യക്തിപരമായ ബന്ധമില്ല. കോടതിയില്‍ പരാമര്‍ശിച്ച അഴിമതിക്കാരന്‍ യു.ഡി.എഫ് ആണെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു. കെ.എം മാണി ദീര്‍ഘകാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ്.

കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. യു.ഡി.എഫിലെ അഴിമതിയെ എതിര്‍ത്ത് ഇറങ്ങിപ്പോന്നവരാണ് ജോസ് കെ മാണിയും കൂട്ടരും. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ വാര്‍ത്ത നല്‍കിയെന്നും ഇവര്‍ക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിജയരാഘവന്‍ ആരോപിച്ചു. സത്യവാങ്മൂലത്തില്‍ കെ.എം. മാണി എന്ന പേര് പറഞ്ഞിട്ടില്ല. ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ധരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ അഴിമതിയില്‍ കുളിച്ചുനിന്ന യു.ഡി.എഫിനെതിരെയുള്ള സമരമായിരുന്നു ഇടതുപക്ഷം നടത്തിയത്. ഇതിനെ യു.ഡി.എഫിനെതിരായ സമരമായി വേണം കാണാന്‍. കോടതിയില്‍ നടന്ന ആശയവിനിമയം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും വിജയരാഘവന്‍ പറഞ്ഞു. ബാര്‍കോഴ ആരോപണങ്ങളില്‍ കെ.എം. മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്നും പറഞ്ഞു

Facebook Comments Box

By admin

Related Post