Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്‍പെന്‍ഷന്‍

Keralanewz.com

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഗ​ണ്‍​മാ​ന് സ​സ്പെ​ൻ​ഷ​ൻ. വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്കു ​നേ​രെ​യാ​ണ് കൈ​യേ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്.

ഗ​ണ്‍​മാ​നാ​യി​രു​ന്ന അനീഷ് മോനെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. അനീഷ് മോ​നെ​തി​രെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.   തിങ്കളാഴ്ചയാണ് തന്നെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജൻ ജൂമീന ഗഫൂർ പരാതി നൽകിയത്. അനീഷ് മോന്‍റെ പിതാവ്  ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇദ്ദേഹത്തെ വാര്‍ഡില്‍ നിന്ന് മാറ്റിയ സമയത്ത് മര്‍ദ്ദനമുണ്ടായെന്നാണ് പരാതി. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്‍റെ പിതാവ് മരിച്ചു

Facebook Comments Box