Kerala News

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സോഷ്യൽ മീഡിയ മേധാവി ഷാജി അച്ചായൻ മലപ്പുറം കേരള കോൺഗ്രസ് (എം) ലേക്ക് : സ്വീകരിച്ചത് മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തി

Keralanewz.com

മൂവാറ്റുപുഴ: ജോസഫ് വിഭാഗം സോഷ്യൽമീഡിയ തലവനും മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജി അച്ചായൻ മലപ്പുറം എന്ന  പ്രമുഖനായ നേതാവ് കേരള കോൺഗ്രസ് മെമ്പർഷിപ്പ് സ്വീകരിച്ച് പാർട്ടിയിൽ തിരിച്ചെത്തി മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തി മെമ്പർഷിപ്പ് കൊടുത്താണ് ഇദ്ദേഹത്തെ സ്വീകരിച്ചത്.

നവ മാധ്യമ രംഗത്ത് വലിയ വിപ്ലവമുണ്ടാക്കുന്ന മാറ്റമാണ്  ഉണ്ടാവുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു ജോസഫ് വിഭാഗം സൈബർ മീഡിയ വളർത്തിയെടുക്കുന്നതിൽ  ഏറെ കഷ്ടപ്പാട് സഹിക്കുകയും നവമാധ്യമ വേദികളിൽ കേരള കോൺഗ്രസ് (എം)  ഭാഗവുമായി നിരന്തരം കലഹിക്കുകയും ഏറ്റുമുട്ടുകയും ചെയ്ത ഷാജി അച്ചായന്റെ മനംമാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിൻറെ കടന്നുവരവോടുകൂടി നവമാധ്യമരംഗത്ത് കേരള കോൺഗ്രസിന് വർദ്ധിത വീര്യം ലഭിക്കും

സോഷ്യൽ മീഡിയ പോർമുഖങ്ങളിൽ വിവിധ ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് ജോസഫ് വിഭാഗത്തെ നയിച്ച ഷാജി അച്ചായന്റെ വിടവാങ്ങൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് . നേരത്തെ അദ്ദേഹം താമസിച്ചിരുന്നത് രാമപുരത്തിനു സമീപം പിഴകിലായിരുന്നു. ആ സമയത്ത് അദ്ദേഹത്തെ കുപ്രസിദ്ധമായ ഒരു മോഷണക്കേസിൽ പോലീസ് പ്രതി ആക്കിയെങ്കിലും കോടതി വെറുതെ വിടുകയുണ്ടായി. തുടർന്ന് ജോസഫ് വിഭാഗത്തിൽ ചേർന്ന അദ്ദേഹം നവ മാധ്യമ രംഗത്ത് തനതായ സംഭാവന നൽകി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ  ഉറച്ച യുഡിഎഫ് കാരനും മാണി സി കാപ്പൻ അടക്കമുള്ള  ആളുകളെ വിജയിപ്പിക്കുവാൻ അക്ഷീണം പരിശ്രമിച്ച വ്യക്തയുമായിരുന്നു. നിരന്തരം കേരള കോൺഗ്രസ് എം വിഭാഗത്തെ അപകീർത്തിപ്പെടുത്താൻ പരിശ്രമിച്ച അദ്ദേഹത്തിന്റെ മലക്കംമറിച്ചിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്തായാലും വളരെ ആവേശപൂർവം ആണ് അദ്ദേഹത്തിന്റെ പ്രവേശനത്തെ ആളുകൾ സ്വീകരിയ്ക്കുന്നതെന്നാണ് അറിവ്

Facebook Comments Box