Thu. Apr 18th, 2024

പൂവാലന്മാരെയും ഞരമ്പു രോഗികളെയും നേരിടാന്‍ ഓണ്‍ലൈന്‍ ‘അടിതട’ ക്ലാസുമായി കേരളാ പോലീസ്

By admin Dec 16, 2021 #news
Keralanewz.com

തിരുവനന്തപുരം: പൂവാലന്മാരെയും ഞരമ്പു രോഗികളെയും നേരിടാന്‍ പെങ്ങന്മാര്‍ ഇനിയും കായിക കേന്ദ്രങ്ങള്‍ തപ്പി നടക്കേണ്ട. പെങ്ങന്മാരെ കേരളാ പോലീസ് അടി തട പഠിപ്പിക്കും. നല്ല പഞ്ച് ഇടി പരിപാടിയുമായി കേരളാ പോലീസിലെ മാമന്‍മാര്‍ ഇന്നു മുതല്‍ നിങ്ങളുടെ മുന്നിലെത്തും ഓണ്‍ലൈന്‍ ട്യൂട്ടോറിയലുമായി

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ നേരിടാന്‍ സ്ത്രീകളെ പര്യാപ്തരാക്കുന്നതിനായാണ് കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം വീഡിയോ ട്യൂട്ടോറിയലുകള്‍ തുടങ്ങുന്നത്. പ്രത്യേക പരിശീലന രീതിയില്‍ തയാറാക്കുന്ന വീഡിയോകള്‍ ഇന്നു മുതല്‍ പോലീസ് എല്ലാ സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിപ്പിക്കും.

ഇതു സംബന്ധിച്ച കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥന്‍ ബി.ടി. അരുണിന്റേതാണ് അടി തട പരിശീലന പരിപാടിയുടെ ആശയം. തിരുവനന്തപുരം വനിതാ സ്വയംപ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുല്‍ഫത്ത്, അനീസ്ഖാന്‍, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നല്‍കുന്നത്

Facebook Comments Box

By admin

Related Post