Kerala News

ബസിൽ കോളജ് വിദ്യാർത്ഥിനിയുടെ അടുത്തിരുന്ന് ശല്യം ചെയ്തു; എതിര്‍ത്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം; 43 കാരൻ അറസ്റ്റിൽ

Keralanewz.com

കൊല്ലം: കെ എസ്ആർടിസി ബസിൽ വെച്ച് കോളേജ് വിദ്യാർത്ഥിനിയുടെ അടുത്തിരുന്ന് നഗ്നത പ്രദർശനം നടത്തി അപമാനിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിന്‍കാല ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാവിലെ 8.30-ന് വേണാട് ബസിൽ വെച്ചായിരുന്നു സംഭവം. ബസ് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു. സീറ്റില്‍ ഒപ്പമിരുന്ന ശേഷം ഇയാള്‍ കോളജ് വിദ്യാർത്ഥിനിയെ തുടരെ ശല്യംചെയ്തു. പ്രതികരിച്ചപ്പോള്‍ ഇയാൾ നഗ്‌നതാ പ്രദര്‍ശനവും നടത്തി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിച്ചു. യാത്രാമധ്യേ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു

Facebook Comments Box