Wed. May 1st, 2024

വിവാഹം കഴിഞ്ഞ്‌ പത്തുമാസം തികയും മുന്‍പ് യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി, ഉടനീളം ദുരൂഹതയെന്ന് ബന്ധുക്കള്‍

By admin Sep 10, 2022 #news
Keralanewz.com

കട്ടപ്പന: വിവാഹം കഴിഞ്ഞിട്ട് കേവലം പത്തുമാസം പൂര്‍ത്തിയാകും മുന്‍പ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട യുവതിയുടെ മരണത്തില്‍ അടിമുടിദുരൂഹത.

ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്ബില്‍ കുട്ടപ്പന്‍-ചിന്നമ്മ ദമ്ബതികളുടെ മകളും വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്. മദ്യപിച്ചെത്തി ജോബിഷ് മര്‍ദിച്ചിരുന്നതായും ഭര്‍തൃമാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നു എന്ന് സഹോദരന്‍ അരുണ്‍ ആരോപിക്കുന്നു.

ജോബിഷ്യം ഷീജയും വിവാഹിതരായത് 2021 നവംബര്‍ 13നായിരുന്നു. പക്ഷേ ഇതിനോടകം ജീവിതം മടുത്തതായി ഷീജ അടുത്ത ചില കൂട്ടുകാരികളോട് പറഞ്ഞിരുന്നത്രേ. ഓണത്തിനു മുന്‍പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു.

കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടില്‍ വന്നെങ്കിലും ഇരുവരും വൈകിട്ടു മടങ്ങി.

ഇന്നലെ രാവിലെ പത്തു മണിയോടെ ജോബിഷ് വിളിച്ചതുപ്രകാരം അരുണ്‍ വളകോട്ടിലെ വീട്ടില്‍ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നാണ് പറഞ്ഞത്.

തുടര്‍ന്ന് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഷീജയുടെ ദുരൂഹമരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്

Facebook Comments Box

By admin

Related Post