Sun. May 5th, 2024

പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച നെൽ കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം ; സന്തോഷ് കുഴിവേലിൽ

By admin May 16, 2022 #news
Keralanewz.com

കടുത്തുരുത്തി : അപ്രതീക്ഷിത മഴകെടുതി മൂലം കൃഷി നാശം സംഭവിച്ച കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ നെൽ കർഷകർക്ക് എത്രയും വേഗം വിള ഇൻഷ്വറൻസും , അടിയന്തിര ധനസഹായവും നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കടുത്തുരുത്തി നിയോജക മണ്ഡലം . കമ്മറ്റി പ്രസിഡന്റും മായ സന്തോഷ് കുഴിവേലി . ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുക ആയിരുന്നു സന്തോഷ് കുഴിവേലി

നിയോജക മണ്ഡലത്തിലെ ഏക്കറു കണക്കിന് പാടശേഖരങ്ങളിലെ കൊയ്യാറായ നെല്ലുകളാണ് മടവീഴ്ച യും , പ്രകൃതിക്ഷോഭവും മൂലം വെള്ളത്തിലായത് . പാട ശേഖരങ്ങളിൽ കൊയ്ത് പാടത്ത് വച്ചിരുന്ന ക്വിന്റലുകണക്കിന് നെല്ലും, അപ്രതീക്ഷിത മഴമൂലം വെള്ളത്തിലായി നശിച്ചെന്നും യോഗം ചൂണ്ടിക്കാട്ടി. നിയോജ മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ഛൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സന്ദീപ് മങ്ങാട്, സി.കെ.ബാബു ചിത്രാഞ്ജലി, തോമസ് പോൾ കുഴി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post