Kerala News

ബോബന്‍ തോപ്പിലിന്റെ ഭാര്യ എല്‍സ ബോബന്‍ നിര്യാതയായി

Keralanewz.com

കോട്ടയം: മുട്ടമ്ബലം തോപ്പില്‍ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് ബോബന്‍ തോപ്പിലിന്റെ ഭാര്യ എല്‍സ ബോബന്‍ (പി.ജെ എല്‍സമ്മ- 58) നിര്യാതയായി.

കുവൈറ്റ് അല്‍ അമീരി ആശുപത്രിയില്‍ സീനിയര്‍ സ്റ്റാഫ് നഴ്‌സായി (ഗ്രീന്‍ സിസിയു വാര്‍ഡ് നമ്ബര്‍ ആറ്) കഴിഞ്ഞ 28 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇല്ലിക്കല്‍ പ്ലാത്തറ പി.വി ജോണിന്റെയും, അന്നമ്മ ജോണിന്റെയും പുത്രിയാണ്.

മക്കള്‍- ബെബന്‍, ഏബന്‍ (ഇരുവരും കാനഡ )
സംസ്‌കാര ശുശ്രൂഷകള്‍ക്കായി മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടു വരും. പത്തു മുതല്‍ കോട്ടയം സി.എസ്.ഐ അസന്‍ഷന്‍ പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയം സിഎം എസ് കോളജിന് സമീപമുള്ള സി.എസ്.ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.

Facebook Comments Box