Kerala News

അവസാനമായി അച്ചായനെ കാണാന്‍ ബീന ബസ് എത്തിയപ്പോള്‍

Keralanewz.com

പാല:വര്‍ഷങ്ങളായി ബീന ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ പാലാ പൂമ്മറ്റം പള്ളിനീരാക്കല്‍ ജോര്‍ജ്ജ് ജോസഫ് (കുഞ്ഞുമോന്‍ -72) മരിച്ചപ്പോള്‍ അവസാന കാഴ്ചയ്ക്ക് ബസ്സും എത്തിയത് നൂറുകണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.

രണ്ടു ദിവസം മുന്‍പായിരുന്നു വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം ബീന ബസില്‍ ഡ്രൈവറായിരുന്ന ജോര്‍ജ്ജ് ജോസഫ് അന്തരിച്ചത്.തുടര്‍ന്ന് ഇന്നലെയായിരുന്നു പൂമ്മറ്റം സെന്റ് ആന്റണീസ് ദേവാലയത്തില്‍ അദ്ദേഹത്തിന്റെ ശവസംസ്കാരം.ഈ സമയത്താണ് ബസ് ട്രിപ്പ് മുടക്കി ദേവാലയത്തില്‍ എത്തിയത്.

“ഇനി അവളുടെ വളയം പിടിക്കാന്‍ അച്ചായനില്ല;അച്ചായനെ ഒന്നു കാണാന്‍ അവളും എത്തി” എന്നായിരുന്നു ഇതേക്കുറിച്ച്‌ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ വന്ന തലക്കെട്ട്.നൂറുകണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

Facebook Comments Box