Thu. Apr 25th, 2024

വേളാങ്കണ്ണിക്കു തീര്‍ത്ഥയാത്ര പോയ വാഹനം മേട്ടുപ്പാളയത്ത് അപകടത്തില്‍, പുല്‍പ്പള്ളി സ്വദേശി ജോസ് മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

By admin May 19, 2022 #news
Keralanewz.com

മേട്ടുപ്പാളയം: വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് മടങ്ങവെ കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ച മരക്കടവ് കണിക്കുളത്ത് ജോസിന്‍്റെ (65) മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

പരിക്കേറ്റ സഹയാത്രക്കാരുടെ നില ഗുരുതരമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂനൂര്‍ മേട്ടുപാളയം മലമ്ബാതയില്‍ ബുര്‍ളിയാറിന് സമീപമാണ് ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം നടന്നതെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചു. വേളാങ്കണ്ണി യാത്രയ്ക്ക് പോയി തിരികെ വരികയായിരുന്നു.

  1. വികലാംഗനായ ജോസ്, ലോട്ടറി വില്‍പ്പനയും പട്ടാണികൂപ്പില്‍ ടൈലര്‍ ഷോപ്പും നടത്തിയിരുന്നു. ഗാനമേള ട്രൂപ്പിലെ ഗായകനുമായിരുന്നു. അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചിരുന്ന ജോസിന്‍്റെ മകന്‍ ജോബിഷ് (35 ), ജോബീഷിന്റെ മകള്‍ അനാമിക (9), ഭാര്യാ പിതാവ് മാനന്തവാടി പുതുശ്ശേരി വെള്ളായികള്‍ തോമസ്( 68 ), പുതുശ്ശേരി സ്വദേശി റിട്ട പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് (60 )എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്ബത്തൂരിലെ വണ്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിന്റെ മൃതദേഹം മേട്ടു പാളയം സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ് ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ വേളാങ്കണ്ണിക്ക് യാത്ര പോയത്
Facebook Comments Box

By admin

Related Post