Kerala News

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് വാച്ച്‌; കിട്ടിയത് വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ; പരാതിയുമായി യുവാവ്

Keralanewz.com

കൊച്ചി: ഓണ്‍ലൈനായി വാച്ച്‌ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറയെന്ന് പരാതി.

ആലങ്ങാട് കരുമാല്ലൂര്‍ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയത്. തട്ടാംപടി സ്വദേശിയായ അനില്‍കുമാറാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ ദിവസം 2,200 രൂപയുടെ വാച്ചാണ് അനില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് ശനിയാഴ്ച ഓര്‍ഡര്‍ ഡെലിവറിയായി. ബൈക്കിലെത്തിയ കൊറിയര്‍ ജീവനക്കാര്‍ നല്‍കിയ പൊതിക്ക് അസാധാരണ ഭാരം തോന്നിയപ്പോള്‍ അനില്‍ സംശയിച്ചു. അപ്പോള്‍ തന്നെ തുറന്നു നോക്കി. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞു.

വെള്ളം നിറച്ച ഉറയാണ് വാച്ചിന് പകരം ലഭിച്ചത്. ഉടനെ ആലുവ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഡെലിവറിക്ക് എത്തിയ കൊറിയര്‍ ജീവക്കാരനെ ഉള്‍പ്പെടെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആലുവ വെസ്റ്റ് പോലീസ് വ്യക്തമാക്കി

Facebook Comments Box