Mon. May 6th, 2024

ഭിന്നശേഷിക്കാരുടെ സ്‌ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത്‌ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നു കേരളത്തോടു സുപ്രീം കോടതി

By admin May 21, 2022 #news
Keralanewz.com

കൊച്ചി: ഭിന്നശേഷിക്കാരുടെ സ്‌ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത്‌ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നു കേരളത്തോടു സുപ്രീം കോടതി. അര്‍ഹതപ്പെട്ടവര്‍ക്കു തസ്‌തിക കണ്ടെത്തി നിയമനം നല്‍കണമെന്നാണു കോടതി ഉത്തരവിലെ പ്രധാനനിര്‍ദേശം. നിയമനം നടത്തിയതിന്റെ തല്‍സ്‌ഥിതി റിപ്പോര്‍ട്ട്‌ ജൂലൈ രണ്ടാം വാരം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


ഭിന്നശേഷിക്കാരുടെ സ്‌ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ 2021 സെപ്‌റ്റംബറില്‍ സുപ്രീം കോടതി കേരളത്തിന്‌ നാലുമാസം സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 വകുപ്പുകളിലായി 380 തസ്‌തികകള്‍ നിയമനത്തിനായി കണ്ടെത്തിയതായി സംസ്‌ഥാന സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിങ്‌ കോണ്‍സല്‍ സി.കെ. ശശി സുപ്രീം കോടതിയെ അറിയിച്ചു.


നിയമനം നടത്തുന്നതിനാവശ്യമായ നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംസ്‌ഥാന സര്‍ക്കാര്‍ വളരെക്കുറച്ച്‌ തസ്‌തികകള്‍ മാത്രമേ ഭിന്നശേഷിക്കാരുടെ സ്‌ഥാനക്കയറ്റ സംവരണത്തിനായി കണ്ടെത്തുന്നുള്ളുവെന്ന്‌ ഹര്‍ജിക്കാരനായ കണ്ണൂര്‍ നാറാത്ത്‌ സ്വദേശി കെ.എന്‍. ആനന്ദിന്‌ വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. മധ്യവേനലവധി കഴിഞ്ഞു ജൂലൈ മൂന്നാം വാരമാണിനി ഹര്‍ജി പരിഗണിക്കുക

Facebook Comments Box

By admin

Related Post