Fri. Apr 19th, 2024

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും

By admin May 22, 2022 #news
Keralanewz.com

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ അലർട്ട്‌.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീന ഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും വരുംദിവസങ്ങളിൽ ലഭിക്കും

Facebook Comments Box

By admin

Related Post