പാർട്ടി പുനസംഘടനയ്ക്കു മുന്നോടിയായി കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പ് ക്യാമ്പയിനുള്ള ഒരുക്കങ്ങൾ കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി

Spread the love
       
 
  
    

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പാർട്ടി മെമ്പർഷിപ്പ് വിതരണം നടത്തുന്നതിന്  മുന്നോടിയായി നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ചേർന്ന് മാർഗരേഖ തയ്യാറാക്കി. നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ആനിത്തോട്ടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ സമയബന്ധിതമായി മെമ്പർഷിപ്പ് വിതരണം പൂർത്തിയാക്കി, പാർട്ടി പുനസംഘടന നടത്തുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്തു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ കീഴിൽ വരുന്ന ഒൻപത് മണ്ഡലം പ്രസിഡന്റുമാരും  ചർച്ചയിൽ പങ്കെടുത്തു. പാർട്ടി സംസ്ഥാന സമിതി അംഗം ഡോ. ബിബിൻ കെ ജോസ്, പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, ശ്രീ.  പ്രദീപ് വലിയപറമ്പിൽ, സുനിൽ കുന്നക്കാട് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി

Facebook Comments Box

Spread the love