Kerala News

തിരുവല്ലയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച്‌ അധ്യാപിക മരിച്ചു

Keralanewz.com

തിരുവല്ല : കാവുംഭാഗം – ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ ജംഗ്ഷന് സമീപം സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപിക മരിച്ചു.സ്ക്കൂട്ടര്‍ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരില്‍ വീട്ടില്‍ ബിജിമോള്‍ ( 32 ) ആണ് മരിച്ചത്.ബിഷപ്പ് മൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാവേലിക്കരയിലെ അധ്യാപികയാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി പെരിങ്ങോള്‍ വായനശാലയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം.ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനിലോറിയും എതിര്‍ ദിശയില്‍ നിന്നും വന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Facebook Comments Box