Mon. Apr 29th, 2024

ലാഭം കൂട്ടാന്‍ കെ എസ് ആര്‍ ടി സിയ്ക്ക് പുതിയ 700 സി എന്‍ ജി ബസുകള്‍; എല്ലാം സ്വിഫ്റ്റിലേയ്ക്ക്

By admin May 18, 2022 #news
Keralanewz.com

തിരുവനന്തപുരം: പുതുതായി 700ബസുകള്‍ വാങ്ങാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഡീസല്‍ വില വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി സിഎന്‍ജി ബസുകളാണ് വാങ്ങുന്നത്.

455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുന്നത്. നാല് ശതമാനം പലിശ നിരക്കില്‍ കിഫ്ബിയാണ് ഇതിനുള്ള പണം അനുവദിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ബസ് വാങ്ങാനുള്ള തീരുമാനമെടുത്തത്. കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടിയാണ് 700സിഎന്‍ജി ബസുകളും വാങ്ങുന്നത്. ഇപ്പോള്‍ കെഎസ്‌ആര്‍ടിസിയുടെ ഭാഗമായ 700ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇനി സ്വിഫ്റ്റിലേയ്ക്ക് പോകുന്നത്. പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് പഴയ ബസുകള്‍ ഓര്‍ഡിനറി സര്‍വീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനക്രമീകരിച്ചാവും സര്‍വീസ് നടത്തുക.

വരുമാനത്തില്‍ ഭൂരിഭാഗവും ഇന്ധനത്തിന് വേണ്ടി ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിഎന്‍ജി ബസിലേയ്ക്ക് മാറുന്നത്. ഇതുവഴി ചെലവ് കുറച്ച്‌ ലാഭം കൂട്ടാനാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നത്. 2017ന് ശേഷം ഈ വര്‍ഷമാണ് 116പുതിയ ബസുകള്‍ വാങ്ങി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിനായി സര്‍വീസ് നടത്തുന്നത്. പുതിയ ബസുകള്‍ വരുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്‌ആര്‍ടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. ഇതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു

Facebook Comments Box

By admin

Related Post