Kerala News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Keralanewz.com

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജപരിശോധനാഫലങ്ങള്‍ നല്‍കി രോഗികളെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത വ്യാജഡോക്‌ടറെ മറ്റു ഡോക്‌ടര്‍മാര്‍ ചേര്‍ന്ന് പിടികൂടി.പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് (22) പിടിയിലായത്.

വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന രോഗികളോട്‌ ഡെര്‍മറ്റോളജി വിഭാഗം പി.ജി വിദ്യാര്‍ത്ഥിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. രക്തപരിശോധനയ്‌ക്കുള്ള സാമ്ബിളുകള്‍ ശേഖരിച്ച്‌ ലാബുകളില്‍ നല്‍കി പരിശോധനാഫലം രോഗികള്‍ക്ക് നല്‍കുമ്ബോള്‍ മാരകരോഗമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു തട്ടിപ്പ്. തുടര്‍പരിശോധനയ്ക്കും ചികിത്സയ്ക്കും വളരെയധികം ചെലവുണ്ടെന്നുപറഞ്ഞ് അവരില്‍ നിന്ന് പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു രീതി. സ്റ്റെതസ്കോപ്പുള്ളതിനാല്‍ വാര്‍ഡുകളില്‍ കറങ്ങി നടക്കുമ്ബോഴും ആര്‍ക്കും സംശയം തോന്നിയില്ല.

ആശുപത്രിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളിലെ റിസള്‍ട്ടുകളാണ് ഇയാള്‍ രോഗികള്‍ക്ക് തിരികെ നല്‍കിയിരുന്നത്. പരിശോധനാഫലത്തിലെ ഗുരുതരമായ തെറ്റ് യൂണിറ്റ് ചീഫ് ഡോ. ശ്രീനാഥിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ വാര്‍ഡില്‍ എത്തിയപ്പോള്‍ പിടികൂടിയത്

Facebook Comments Box