Fri. May 3rd, 2024

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത

By admin May 24, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രത നി‍ര്‍ദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒപ്പം തന്നെ ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപില്‍ മല്‍സ്യബന്ധനം നിരോധിച്ചിരിക്കുന്നു
ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

24-05-2022: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അതേസമയം ഇക്കുറി വേനല്‍മഴ തകര്‍ത്ത് പെഴ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇതുവരെ 116 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 1 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് 276.4 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത് 598.3 മി.മി.മഴയാണ് പെയ്തത്. ഏറ്റവുമധികം മഴ കിട്ടിയത് എറണാകുളം ജില്ലയിലാണ്.220 ശതമാനം കൂടുതല്‍. മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ കുറവ് മഴ ലഭിച്ച കൊല്ലത്തും തിരുവനന്തപുരത്തും ശരാശരി ലഭിക്കേണ്ടതിലും 65 ശതമാനം അധിക മഴയാണ് കിട്ടിയത്

Facebook Comments Box

By admin

Related Post