Fri. Mar 29th, 2024

50 രൂപയുടെ ഊണ് വാങ്ങാനിറങ്ങിയ ആള്‍ക്ക് 500 രൂപ പെറ്റി; സംഭവം തിരുവനന്തപുരത്ത്

By admin Aug 9, 2021 #news
Keralanewz.com

തിരുവനന്തപുരം: ഭക്ഷണം വാങ്ങാന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം പുറത്തിറങ്ങിയ പ്ലബിംഗ് തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പോലീസ്. സത്യവാങ്മൂലം കയ്യില്‍ ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പോലീസ് പിഴ ചുമത്തിയത്. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോന്റെ കയ്യില്‍ നിന്നാണ് പോലീസ് പിഴ ചുമത്തിയത്. ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്

കുഞ്ഞുമോന്റെ കുറിപ്പ്

ഇന്ന് ഉച്ചയ്ക്ക് ഞാന്‍ ഒരു ഊണ് വാങ്ങുവാനായി പുറത്തിറങ്ങി അപ്പോള്‍ മണ്ണന്തല ജംഗ്ഷനില്‍ പോലീസും ചെക്കിങ് നില്‍ക്കുന്നു അവരോട് ഞാന്‍ ഒരു ഊണ് വാങ്ങുവാന്‍ പോകുന്നതായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു 2000 രൂപ വേണം. ഞാന്‍ പറഞ്ഞു സാര്‍ എന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടില്‍ ആണ്. സാധാരണ ഞാന്‍ വീട്ടില്‍ ആഹാരം ഉണ്ടാക്കി കഴിക്കാറാണ് പതിവ്

രാവിലെ ബലിതര്‍പ്പണം നടത്തിയതിനാല്‍ പിതൃക്കള്‍ക്ക് ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതിനാല്‍ ഒരു ഊണ് വാങ്ങാന്‍ കടയില്‍ പോയി. അതിനാണ് എനിക്ക് 2000 രൂപ ഫൈന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അത് തരാന്‍ കഴിയില്ല ഞാന്‍ ഒരു അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്റെ വണ്ടി മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടു പോവുകയും അരമണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നില്‍ക്കേണ്ടിവന്നു.

അവസാനം എനിക്ക് 500 ഫൈന്‍ നല്‍കി. ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് എനിക്ക് പ്രതിഷേധിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും പുറത്തിറങ്ങുകയാണെങ്കില്‍ മിനിമം ഒരു 500 രൂപ എങ്കിലും കയ്യില്‍ ഇല്ലാതെ ആരും പുറത്തിറങ്ങരുത്.

Facebook Comments Box

By admin

Related Post