Sat. Apr 20th, 2024

കശ്മീരില്‍ പ്രമുഖ ടിവി താരം അമ്രീന്‍ ഭട്ടിനെ ഭീകരര്‍ വെടിവച്ചു കൊലപ്പെട്ടുത്തി

By admin May 26, 2022 #news
Keralanewz.com

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രമുഖ ടിവി താരം അമ്രീന്‍ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്‌റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോള്‍ അമ്രീന്‍ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം

അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ കുട്ടി അപകട നില തരണം ചെയ്തു. ലഷ്‌കര്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിര്‍ത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35 വയസായിരുന്നു

Facebook Comments Box

By admin

Related Post