Sat. May 4th, 2024

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു: തക്കാളിയോട് മത്സരിച്ച് ബീൻസ്

By admin May 26, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സെഞ്ചുറി കടന്ന് തക്കാളിയും ബീന്‍സും. ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റി പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പൊതുവിപണിയിലേക്കുള്ള തക്കാളിയുടെ വരവും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഇരട്ട സെഞ്ചുറി അടിച്ച തക്കാളി വില പിന്നീട് കിലോയ്ക്ക് ഇരുപത് രൂപ വരെയായി കുറഞ്ഞിരുന്നു. ഇപ്പോളിതാ സകല നിയന്ത്രണവും വിട്ട് തക്കാളി വില വീണ്ടും കുതിച്ചു തുങ്ങി. വിപണിയില്‍ പൊതുവേ വിലക്കുറവുള്ള നാടന്‍ തക്കാളിക്കും, ഹൈബ്രിഡ് തക്കാളിക്കും ഒരേ വിലയായി. രണ്ട് തക്കാളിക്കും 110 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ വില. തക്കാളിയോട് മത്സരിച്ച് അല്‍പം മുന്‍പില്‍ കുതിപ്പ് തുടരുകയാണ് ബീന്‍സ് വില

കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നെത്തുന്ന ബീന്‍സിന് ഇന്നത്തെ വില കിലോയ്ക്ക് 120 രൂപ. തക്കാളിക്കൊപ്പം മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറിയായ മുരങ്ങിക്കയും വിലയില്‍ അര്‍ധ സെഞ്ചുറി അടിച്ചു കഴിഞ്ഞു. 60 രൂപയാണ് ചില്ലറ വിപണിയില്‍ മുരിങ്ങയ്ക്ക്. ബ്രോക്കോളി, ഐസ് ബര്‍ഗ് തുടങ്ങിയവുടെ വിലയും കിലോയ്ക്ക് ഇരുന്നൂറ് കടന്നു

Facebook Comments Box

By admin

Related Post