തീക്കോയിൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവെച്ച് നേതാക്കൻമാരും പ്രവർത്തകരും കേരള കോൺഗ്രസ് (എം) -ൽ ചേർന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തീക്കോയി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൻമാരായ      വി. ആർ.ജയചന്ദ്രൻ മേഴ്സി ആൻറണി  റോസ്‌ലിറ്റ് വലിയ വീട്ടിൽ എന്നിവരും  മറ്റ് പ്രവർത്തകരും കോൺഗ്രസ്സ്  പാർട്ടിയിലെ ഭാരവാഹിത്വവും  അംഗത്വവും  രാജിവെച്ച്    തോമസ് ചാഴികാടൻ MP യിൽ നിന്നും  കേരള കോൺഗ്രസ്-(എം) പാർട്ടിയുടെമെമ്പർഷിപ്പ് സ്വീകരിച്ചു.    തീക്കോയിലെ കോൺഗ്രസ് പാർട്ടിയെ ചിലർ അഴിമതിയ്ക്ക് കുട പിടിക്കാനുള്ള പ്രസ്ഥാനമാക്കി അധ:പതിപ്പിച്ചെന്ന്  കോൺഗ്രസിൽ നിന്ന് രാജിവെച്ചവർ ആരോപിച്ചു. ജോസുകുട്ടി വെട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. രാജേഷ് വാളിപ്ലാക്കൽ, അഡ്വ. ജസ്റ്റിൻ ജേക്കബ്, അമ്മണി തോമസ്, ജോളി മടുക്കക്കുഴി, ജോസുകുട്ടി കലൂർ, ജിമ്മി കുന്നത്ത്,  മാണി മാത്യു തയ്യിൽ, ഷാജി ചെരുവിൽ, നോബി കാടൻകാവിൽ ജൂവൽ അഴകത്തേൽ എന്നിവർ പ്രസംഗിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •