Kerala News

പാലക്കാട് കണ്ണമ്പ്ര വേലയിലെ വെടിക്കെട്ടിനിടെ അപകടം; 13 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Keralanewz.com

പാലക്കാട്: പ്രശസ്‌തമായ കണ്ണമ്പ്ര വേലയുടെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപകടം. ആഘോഷത്തിന്റെ ഭാഗമായുള‌ള വെടിക്കെട്ടിന്റെ അവസാനം കൂട്ടമായി കരിമരുന്ന് പ്രയോഗത്തിനിടെ സ്ഥലത്തെ കല്ലും മണ്ണും കമ്പിയും ചീളുകളും തെറിച്ച് വെടിക്കെട്ട് കാണാനെത്തിയ 13 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്

കണ്ണമ്പ്ര സ്വദേശിനികളായ ഹസീന(26), ഫർഷാന(19), വെമ്പല്ലൂർ സ്വദേശി മുഹമ്മദലി ജിന്ന(50), പുതുനഗരം സ്വദേശി മുഹമ്മദ് ഷിഹാബ്(20), പൊള‌ളാച്ചി സ്വദേശി രാജേഷ്(32), അരുൺ(23), ജനാർദ്ദനൻ(40), ധനേഷ്(23), റഹ്മാൻ(25), വിഷ്‌ണു(19), മഞ്ഞപ്ര സ്വദേശി അക്ഷയ്(16), അർജുൻ എന്നിവർക്ക് പരിക്കേറ്റു എന്നാണ് വിവരം. ഗുരുതര പരിക്കേറ്റവരെ നെന്മാറയിലെ ആശുപത്രിയിലും മറ്റുള‌ളവരെ വടക്കാഞ്ചേരി, ആലത്തൂർ,തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Facebook Comments Box