National News

ചന്ദന കൊള്ളക്കാരന്‍ വീരപ്പന്റെ സഹോദരന്‍ മാതേയന്‍ 34 വര്‍ഷമായി ജയിലില്‍, ഒടുവില്‍ ജയില്‍ ശിക്ഷയ്ക്കിടയില്‍ തന്നെ മരിച്ചു

Keralanewz.com

സേലം: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മൂത്ത സഹോദരന്‍ മാതേയന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു.

ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് മാതേയനെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മാതേയന്‍ സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെ മെയ് ഒന്നിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഫോറസ്റ്റ് റെയ്ഞ്ചര്‍ ചിദംബരത്തെ കൊലപ്പെടുത്തിയ കേസില്‍ 1987 ലാണ് ബംഗാലപുഡൂര്‍ പൊലീസ് മാതേയനെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 34 വര്‍ഷമായി ഇയാള്‍ സേലം സെന്‍ട്രല്‍ ജയിലിലായിരുന്നു

Facebook Comments Box