പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് കോടതി കേസ് പരിഗണിക്കും.
പി.സി. ജോര്‍ജിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുന്‍പിലെത്തിച്ചത്. അദ്ദേഹത്തെ പൂജപ്പുര ജയിലിലാണ് പ്രവേശിപ്പിച്ചത്.
ജയിലില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു
Facebook Comments Box