Fri. May 3rd, 2024

പാലായില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു

By admin Jul 7, 2021 #news
Keralanewz.com

കോട്ടയം : പാലായില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുവൈറ്റിലെ മൂന്‍ പ്രവാസികൂടിയായ വീട്ടമ്മ മരിച്ചു. പൂവരണി നയന ക്ലിനിക്കല്‍ ലാബ് ഉടമ ജോര്‍ജിന്‍റെ ഭാര്യ മിനി ജോര്‍ജ് (49) ആണ് മരിച്ചത്.

കുവൈറ്റില്‍ പ്രവാസജീവിതം നയിക്കുകയായിരുന്നു. മിനിയുടെ ആദ്യ ഭര്‍ത്താവും ഏക മകളും നേരത്തെ മരിച്ചിരുന്നു.

നാട്ടിലുണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിന്‍റെ മരണം. ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് ഏക മകള്‍ മരിച്ചത്.

അതിനുശേഷമായിരുന്നു അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജുമായുള്ള വിവാഹം നടന്നത്. കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പൂവരണിയില്‍ ലാബ് നടത്തുകയായിരുന്നു നയനയും ജോര്‍ജും

Facebook Comments Box

By admin

Related Post