Kerala News

വനിതാ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പോലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍

Keralanewz.com

തിരുവനന്തപുരം : വനിതാ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ വിളിച്ചു വനിതാ പോലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തുമ്ബ കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന ജോസ് (33) നെ യാണ് കന്റോണ്മെന്റ് വനിതാ പോലീസ് ടീം അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചു വനിതാ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ പലപ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വനിതാ എസ് ഐ. ആശ ചന്ദ്രന്റെ നേതൃത്യ ത്തിലുള്ള പോലീസ് സംഘ മാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു

Facebook Comments Box