Kerala News

രാത്രിയാത്രക്കായി പാലാ വഴി കൂടുതൽ സർവ്വീസുകൾ തുടങ്ങി, തിരുവനന്തപുരം – തൃശൂർ സർവ്വീസ് സെപ്റ്റംബർ 19 ( ഇന്ന്) മുതൽ

Keralanewz.com

പാലാ: പാലാക്കാർക്ക് രാത്രികാല യാത്രയ്ക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു..
തൊടുപുഴ വഴി തൃശൂർ ഭാഗത്തേക്ക് രാത്രി 10 മണി മുതൽ തുടർച്ചയായി സർവ്വീസുകൾ ലഭ്യമായി..വെളുപ്പിന് തന്നെ പ്രധാന ജില്ലാ കേന്ദ്രങ്ങളിൽ എത്താം.
കെ.എസ്.ആർ.ടി.സി.ദേശീയപാത ,എം.സി റോഡ് വഴിയുള്ള പതിവ് റൂട്ടിൽ നിന്നും മാറി പുനലൂർ-പത്തനംതിട്ട -പാലാ റൂട്ട് കൂടി ദീർഘദൂര സർവ്വീസുകൾക്കായി മാറ്റിയതോടെയാണ് പത്തനാപുരം, റാന്നി,എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ മേഖലയിലുള്ളവർക്ക് രാത്രിയാത്രാ സൗകര്യം ഉറപ്പായത്


നേരത്തെ ഈ റൂട്ടിൽ തിരുവനന്തപുരം – ഗുരുവായൂർ രാത്രി കാല സർവ്വീസ് ആരംഭിച്ചിരുന്നു. ഇതു വിജയിച്ചതോടെയാണ് പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുവാൻ തീരുമാനിച്ചത്.
സെപ്റ്റംബർ19 ( ഇന്ന് ) തിങ്കളാഴ്ച മുതൽ തിരുവനന്തപുരം -പുനലൂർ-പത്തനംതിട്ട -എരുമേലി-പാലാ -തൊടുപുഴ- തൃശൂർ റൂട്ടിൽ പുതിയ രാത്രി കാല സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിക്കുകയാണ്. റിസർവേഷൻ സൗകര്യത്തോടെയാണ് പുതിയ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്


വൈകിട്ട് 7.50 ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് പത്തനംതിട്ട വഴി വെളുപ്പിന് 1 മണിക്ക് പാലായിലും 4 മണിക്ക് തൃശൂരിലും എത്തും. തിരികെ ഉച്ചയ്ക്ക് 12 – 05 ന് തൃശൂർ നിന്നും പുറപ്പെട്ട് 3.35ന് പാലായിലും 8.35ന് തിരുവനന്തപുരത്തും എത്തും. തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, എരുമേലി മേഖലയിൽ നിന്നും വൈകുന്നേരം റാന്നി ,പത്തനംതിട്ട ഭാഗത്തേക്കും നേരിട്ട് യാത്രാ സൗകര്യം ഇതോടെ ലഭ്യമായി


ഈ സർവ്വീസ് കൂടി ആരംഭിച്ചതോടെ രാത്രി 10, 11.45, വെളുപ്പിന് O1.00,03.00, 04.00, 04.40, 05.00 എന്നിങ്ങനെ തുടർച്ചയായി പാലായിൽ നിന്നും തൃശൂർ ഭാഗത്തേയ്ക്ക് രാത്രി യാത്രാ സൗകര്യമായി .രാത്രി 8 മണിയോടെ പൊതുഗതാഗതം നിലയ്ക്കുന്ന മലയോര മേഖലയിൽ നിന്നും വിവിധ പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള രാത്രി കാലദ്വീർഘദൂര സർവ്വീസുകൾ വളരെയേറെ പേർക്ക് സഹായകരമായിരിക്കുകയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു.

Facebook Comments Box