Kerala News

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍; സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ കഴിഞ്ഞ 9 മാസമായിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍. സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ കഴിഞ്ഞ 9 മാസമായിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ തഴയുകയാണെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി.

കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ കിറ്റ് ഇപ്പോള്‍ റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കിറ്റ് ഒന്നിന് 7 രൂപ എന്ന നിരക്കില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുമെന്ന കണക്കിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളമായി കമ്മീഷന്‍ ഇനത്തില്‍ വലിയ തുക കുടിശികയായി തുടരുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍. സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ കഴിഞ്ഞ 9 മാസമായിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ തഴയുകയാണെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി.

കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ കിറ്റ് ഇപ്പോള്‍ റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കിറ്റ് ഒന്നിന് 7 രൂപ എന്ന നിരക്കില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുമെന്ന കണക്കിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളമായി കമ്മീഷന്‍ ഇനത്തില്‍ വലിയ തുക കുടിശികയായി തുടരുകയാണ്.

കിറ്റ് സൂക്ഷിക്കാനും വിതരണത്തിനുമൊക്കെയായി കടമുറികള്‍ വാടകയ്ക്ക് എടുത്തവരും ആളെ വെച്ച് കിറ്റ് ഇറക്കിയവരുമെല്ലാം വ്യാപാരികളുടെ കൂട്ടത്തിലുണ്ട്. ഇതെല്ലാം തന്നെ കോവിഡ് കാലത്ത് അധിക സാമ്പത്തിക ബാധ്യതയാണ് റേഷന്‍ വ്യാപാരികള്‍ക്ക് സമ്മാനിച്ചത്. കിറ്റിന്റെ കമ്മീഷന്‍ നല്‍കുന്നതിന് പകരം സ്‌പെഷ്യല്‍ അരി എടുക്കുമ്പോള്‍ നല്‍കേണ്ട തുകയിലെ കമ്മീഷനില്‍ ഇളവ് ചെയ്താല്‍ മതിയെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു

Facebook Comments Box