Films

മഞ്ജു വാര്യര്‍ ചിത്രം ‘ചതുര്‍മുഖം’ ഒടിടി റിലീസിനായി ഒരുങ്ങുന്നു

Keralanewz.com

മലയാളത്തിലെ തന്നെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. സീ 5ലൂടെ ജൂലൈ ഒമ്ബതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മഞ്ജു വാര്യരാണ് നവമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് വിവരം പങ്ക് വച്ചത്. ഒപ്പം ചതുര്‍മുഖത്തിന്റെ പുതിയ ട്രെയ്‌ലറും നടി പങ്കുവെച്ചത്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് തിയറ്ററുകളില്‍ റിലീസായത്. പക്ഷെ കൊവിഡ് രൂക്ഷമാവുകയും സെക്കന്‍ഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്നും ചിത്രം പിന്‍വലിക്കുകയായിരുന്നു.

Facebook Comments Box