Fri. Mar 29th, 2024

“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു”; സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് ദീലിപ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By admin Oct 19, 2021 #filim
Keralanewz.com

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള താരപുത്രി ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ കാണുകയുള്ളൂ. മീനാക്ഷി ദീലീപ്, മഹാലക്ഷ്മി ദീലീപ് എന്ന പേരായിരിക്കും. ഇവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ വലിയ താത്പര്യമുള്ളവരാണ് മലയാളി ആരാധകര്‍.

അതുകൊണ്ട് തന്നെ ഇവരുടെ വാര്‍ത്തകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്, ഇവരുടെ ചിത്രങ്ങളും അത്തരത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ദീലീപ് പങ്കുവച്ച ഒരു സന്തോഷ വാര്‍ത്തയാണ്

തന്റെ ഇളയ മകള്‍ മഹാലക്ഷ്മി അറിവിന്റെ ആദ്യാക്ഷരം കുറിച്ച സന്തോഷമാണ് ദീലീപ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദീലീപ് ഈ സന്തോഷ വിവരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

മഹാലക്ഷ്മിയുടെ കൈ പിടിച്ച് ആദ്യാക്ഷരം എഴുതിപ്പിക്കുന്ന ചിത്രവും ദീലീപ് പങ്കുവച്ചു. കാവ്യയും മൂത്ത മകള്‍ മീനാക്ഷിയും മഹാലക്ഷ്മിയെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ എത്തിയിരുന്നു

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.’മഹാലക്ഷ്മിക്കും മീനാക്ഷിക്കും കാവ്യ മാധവനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.

മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ശേഷമാണ് ദീലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. 2016 നവംബറിലായിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.

2018 നവംബര്‍ 17 നായിരുന്നു മകളുടെ പേരിടല് ചടങ്ങ്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്ന പേര് നല്‍കുകയായിരുന്നു. മഞ്ജു വാര്യരാണ് മൂത്ത കുട്ടിയായ മീനാക്ഷിയുടെ അമ്മ. അമ്മ വിവാഹ മോചനം നേടിയെങ്കിലും അച്ഛനും രണ്ടാനമ്മ കാവ്യയ്ക്കും ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്

Facebook Comments Box

By admin

Related Post