ഇടുക്കി ഡാം തുറക്കല്‍; 10.55 ന് സൈറണ്‍ മുഴക്കും

Spread the love
       
 
  
    

തൊടുപുഴ: ഇടുക്കി ഡാം തുറക്കലിന്‍റെ ഭാഗമായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിലാകും ഇടുക്കി ഡാം ഷട്ടര്‍ തുറക്കുക.

രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്‍. ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും.

ഇടമലയാര്‍ , പമ്ബ ഡാമുകള്‍ തുറന്നു.ഇന്ന്​ പുലര്‍ച്ചെ അഞ്ചിനുശേഷമാണ്​ ഇരുഡാമുകളും തുറന്നത്​. ഇരു ഡാമിന്‍റെയും പരിസരപ്രദേശങ്ങളില്‍ നിലവില്‍ മഴയില്ല. പമ്ബ ഡാമി​െന്‍റ രണ്ടു ഷട്ടറുകളാണ്​ തുറന്നത്​.

ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്ബ നദിയിലേക്ക് ഒഴുക്കുകയാണ്​. പമ്ബ ഡാം കൂടി തുറക്കുന്നതോടെ പമ്ബ നദിയില്‍ ജലനിരപ്പ്​ വലിയ തോതില്‍ ഉയരും. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്.

2018ലെ മഹാപ്രളയത്തി​െന്‍റ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്ബ്​ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്​. ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്​.

Facebook Comments Box

Spread the love