എം. എസ് പ്രഭാകരൻ ഓർമ്മയായി
.
1980കളിൽ കട്ടപ്പനയിലെ യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ ഇടയിൽ ഒരു പരിചിത മുഖമായിരുന്ന എം എസ് പ്രഭാകരൻ.1987 കേരളകോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് നടന്ന തെരഞ്ഞടുപ്പിൽ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞടുക്കപ്പട്ടു.
അന്ന് കത്തി നിന്നിരുന്ന ഒ ജെ മാത്യു വിനെ പോലുള്ള യുവജന നേതാക്കന്മാരെ പിന്തള്ളിയാണ് ബേബി പഠിപ്പിള്ളിയുടെ പിൻഗാമിയായി എം എസ് ജില്ലാ പ്രസിഡന്റയത്. വളരെ സാധാരണം കുടുംബം തിൽനിന്നു വന്ന് അദ്ദേഹം വളരെ ചുങ്ങിയ കാലം കൊണ്ട് ജില്ലയിലെ യൂത്ത് ഫ്രണ്ട് ശക്തികരിക്കുന്നതിൽ വലിയ പങ്കു വഹിച്ചു….
ചില വക്തിപരമായ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് തൽ സ്ഥാനത്തു തുടരാൻ കഴിഞ്ഞില്ല… എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ജില്ലയിലെ യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രിയപ്പെട്ട വാനായി തീരാൻ എം എസിനെ കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും ഏറേ കഷ്ടപ്പാടുകൾ സഹിച്ചു കൊണ്ട് പാർട്ടി പ്രവർത്തനം നടത്തിയ എം എസ് പ്രഭാകരൻ പുതു തലമുറയ്ക്ക് ഒരു വലിയ മാതൃകയാണ്…