Mon. Apr 29th, 2024

ടൊവിനോ തോമസിന്റെ ‘ഡിയര്‍ ഫ്രണ്ട്’ പ്രേക്ഷകരിലേക്ക്

By admin Jun 1, 2022 #filim
Keralanewz.com

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ട് പ്രേക്ഷകരിലേക്ക്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ ഫ്രണ്ട്

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോയ്ക്ക് പുറമേ, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ തുടങ്ങിയരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ ലാല്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്‌നറും ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം

ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് എസ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രഫി രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ് അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍, വിഎഫ്‌എക്‌സ് മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പിആര്‍ഒ എ എസ് ദിനേശ്.

Facebook Comments Box

By admin

Related Post